ഡോ. തോമസ് ജോര്‍ജിന് ജെസിഐ ബിസിനസ് ഐക്കണ്‍ പുരസ്‌കാരം

Posted on: March 4, 2021

പാലക്കാട്: വിദ്യാഭ്യാസ മേഖലയില്‍ നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് പ്രമുഖ പരിശീലകനും പാലക്കാട് ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാനുമായ ഡോ. തോമസ് ജോര്‍ജിനെ ജെസിഐ ഒലവക്കോട് ബിസിനസ് ഐക്കണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

കഴിഞ്ഞ 25 വര്‍ഷങ്ങളായി ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് പരിശീലന പരിപാടികള്‍ നടത്തിയിട്ടുള്ള ഡോ.തോമസ് 2011 വര്‍ഷത്തില്‍ പാലക്കാട് ധോണിയില്‍ ലീഡ് മാനേജ്‌മെന്റ് കോളേജ് ആരംഭിക്കുകയും , വ്യത്യസ്തമായ പാഠ്യപാമ്യേതര പ്രവര്‍ത്തനങ്ങളിലൂടെ ചുരുങ്ങിയ കാലയളവില്‍ തന്നെ കേരളത്തിലെ തന്നെ ഏറ്റവും മികച്ചബി സ്‌കൂളുകളുടെ പട്ടികയിലിടം നേടുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തു .

പ്രസിഡന്റവര്‍ഷ എസ്. കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജെ സി ഐ ഇന്ത്യയുടെ മുന്‍ ദേശീയ പ്രസിഡന്റ് സന്തോഷ് കുമാര്‍ .പി ഡോ.തോമസ് ജോര്‍ജിന് പുരസ്‌കാരം സമ്മാനിച്ചു . വൈസ് പ്രസിഡന്റ സുഷമ വിശ്വകുമാര്‍ നന്ദി പറഞ്ഞു .