ശ്രീനാഥ് വിഷ്ണു സി ഐ ഐ കേരള ചെയര്‍മാന്‍

Posted on: March 3, 2021

കൊച്ചി : കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.) കേരള സ്റ്റേറ്റ് കൗണ്‍സിലിന്റെ 2021-22 വര്‍ഷത്തെ ചെയര്‍മാനായി ബ്രാഹ്മിന്‍സ് ഫുഡ്‌സ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീനാഥ് വിഷ്ണുവിനെ തിരഞ്ഞെടുത്തു. റൈറ്റോള്‍ പെന്‍സിന്‍ഫെ സ്ഥാപകനും സി.ഇ.ഒ.യും കൂടിയാണ് ശ്രീനാഥ് വിഷ്ണു.

കാന്‍കോര്‍ ഇന്‍ഗ്രീഡിയന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടറും സി. ഇ. ഒ. യുമായ ജീമോന്‍ കോരയെ സി.ഐ.ഐ കേരളയുടെ വൈസ് ചെയര്‍മാനായും തിരഞ്ഞെടുത്തു.