ടി.എസ്. പട്ടാഭിരാമന്‍ കെ.റ്റി.ജി. ഡബ്‌ള്യൂ. എ. പ്രസിഡന്റ്

Posted on: February 20, 2021

കൊച്ചി : കേരളത്തിലെ വസ്ത്രവ്യാപാര മേഖലയെ പ്രതിസന്ധിയില്‍ നിന്ന് പുനരുജ്ജീവിപ്പിക്കാന്‍ പാക്കേജ് വേണമെന്ന് കേരള ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മേഖലയെ കരകയറ്റുന്നതിനാവശ്യമായ മാര്‍ഗങ്ങള്‍ പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കണമെന്നും പ്രതിനിധി സമ്മേളനത്തില്‍ പ്രമേത്തിലൂടെ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

കൊച്ചിയില്‍ നടന്ന പരിപാടിയില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി ടി.എസ്. പട്ടാഭിരാമന്‍ (കല്യാണ്‍ സില്‍ക്‌സ്) തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി കെ. കൃഷ്ണന്‍, ട്രഷററായി എം.എന്‍. ബാബു (ബാബു എം.എന്‍. ടെക്‌സ്, എറണാകുളം), വര്‍ക്കിംഗ് പ്രഡിസന്റായി മുജീബ് ഫാമിലി എന്നിവരെയും തിരഞ്ഞെടുത്തു.