ജോണ്‍ എം. തോമസ് ഐടിപാര്‍ക്ക്സ് സിഇഒ

Posted on: February 5, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാര്‍ക്കുകളുടെ സിഇഒ ആയി ജോണ്‍ എം. തോമസിനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഇക്വിഫാകില്‍ സീനിയര്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയാണു ജോണ്‍ എം. തോമസ്. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നു മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടിയശേഷം അറ്റ്‌ലാന്റയിലെ ജോര്‍ജിയ ടെക് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എംബിഎ കരസ്ഥമാക്കി.

കോട്ടയം തെള്ളകം മണ്ണനാല്‍ പരേതനായ ഡോ. തോമസ് ജോണിന്റെയും (റിട്ട. പ്രഫസര്‍ ഓഫ് സര്‍ജറി, മെഡിക്കല്‍ കോളജ് കോട്ടയം) ഡോ. ആനി ഇട്ടിയവിരയുടെയും (റിട്ട. പ്രഫസര്‍ ഓഫ് ഗൈനക്കോളജി, മെഡിക്കല്‍കോളജ് കോട്ടയം ) മകനാണ്.

അമേരിക്കയില്‍ മില്‍വോക്കിയിലെ മാര്‍ക്കെറ്റ് യൂണിവേഴ്‌സിറ്റിയില്‍ അസി. പ്രഫ സറായ ഡോ. അമൃത ജോര്‍ജ് കൊടിത്തോട്ടം ആണു ഭാര്യ. അമേരിക്കയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ വിവേക്, ഡെന്നീസ് എന്നിവര്‍ മക്കള്‍. തൃശൂര്‍ അമല മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ് സഹോദരിയാണ്.