റെജി ജോസഫിന് കര്‍ഷകഭാരതി അവാര്‍ഡ്

Posted on: January 21, 2021

തിരുവനന്തപുരം : മികച്ച കാര്‍ഷിക റിപ്പോര്‍ട്ടിംഗിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആര്‍. ഹേലി സ്മാരക കര്‍ഷകഭാരതി അവാര്‍ഡിന് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് അര്‍ഹനായി. ഒരു ലക്ഷം രൂപയും സ്വര്‍ണമെഡലും ഫലകവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ദീപികയിലും ദീപികയുടെ കാര്‍ഷിക മാസികയായ കര്‍ഷകനിലും പ്രസിദ്ധീകരിച്ച വിവിധ റിപ്പോര്‍ട്ടുകളുമാണു പരിഗണിച്ചത്. ദൃശ്യമാധ്യമ വിഭാഗത്തില്‍ ഇടുക്കി വിഷനിലെ ജോബിന്‍ കെ.മാണിക്കും നവമാധ്യമത്തില്‍ ഡോ. എം. മുഹമ്മദ് ആസിഫിനുമാണ് അവാര്‍ഡ്.

തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര കാര്‍ഷിക ശില്‍പശാല വൈഗ 2021 നോടനുബന്ധിച്ച് ഫെബ്രുവരി 14ന് അവാര്‍ഡ് സമ്മാനിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. പഴയിടം പുല്ലുതുരുത്തിയില്‍ പി. ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനാണ് റെജി ജോസഫ്. ഭാര്യ ആഷ്‌ലി മക്കള്‍: ആഗ്‌നസ്, അല്‍ഫോന്‍സ്.