പി.ഇ. മത്തായി മുത്തൂറ്റ് മിനി സി.ഇ.ഒ.

Posted on: January 19, 2021

കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ആയി പി.ഇ. മത്തായിയെ നിയമിച്ചു. കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇദ്ദേഹം.

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സില്‍ ചേരുന്നതിനു മുമ്പ് മുത്തൂറ്റ് പ്രെഷ്യസ് മെറ്റല്‍സ് കോര്‍പ്പറേഷന്‍ സി.ഇ.ഒ., മുത്തൂറ്റ് ഫിനാന്‍സ് ജനറല്‍ മാനേജര്‍ എന്നീ സ്ഥാനങ്ങള്‍ പി.ഇ. മത്തായി വഹിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ജനറല്‍ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.