സഞ്ജയ് ഖന്ന കൊച്ചി റിഫൈനറി മേധാവി

Posted on: January 11, 2021

കൊച്ചി : പൊതുമേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്‌സിക്യൂട്ടിവ് ഡയറക്ടറായി സഞ്ജയ് ഖന്ന ചുമതലയേറ്റു. മുംബൈ റിഫൈനറി മേധാവിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

തിരുച്ചിറപ്പള്ളി എന്‍ഐടിയില്‍ നിന്ന് കെമിക്കല്‍ എന്‍ജിനീയറിംഗ് ബിരുദവും മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഫിനാന്‍സ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം 1991 ലാണു ബിപിസഎല്ലില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും, പ്രൊപിലീന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് (പിഡിപിപി), മോട്ടോര്‍ സ്പിരിറ്റ് ബ്ലോക് പ്രോജക്ട് (എംഎസ്ബിപി) തുടങ്ങിയ വന്‍ പദ്ധതികളുടെ പൂര്‍ച്ചികരണമാണ് അദ്ദേഹത്തെ കാത്തിരിക്കുന്ന പ്രധാന ദൗത്യം.