സതീഷ് നായർക്ക് ഐപിഎ അവാർഡ്

Posted on: October 31, 2020

കൊല്ലം : ഇന്റര്‍നാഷനല്‍ ഫൊട്ടോഗ്രഫി അവാര്‍ഡ്‌സ് (ഐപിഎ) നോണ്‍ പ്രഫഷല്‍ (ആര്‍ക്കിടെക്ചര്‍ / ഹിസ്റ്റോറിക്കല്‍) വിഭാഗത്തില്‍ കൊല്ലം സ്വദേശി ജി. സതീഷ് നായര്‍ക്കു രണ്ടാം സ്ഥാനം. കൊല്ലത്തെ ഇന്ത്യ ഫുഡ്‌സ് എക്‌സ്‌പോര്‍ട്‌സ് കമ്പനി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായ സതീഷ് നായര്‍ ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഫോട്ടോയിലൂടെയാണു നേട്ടം സ്വന്തമാക്കിയത്.

സതീഷ് നായരുടെ ചിത്രങ്ങള്‍ക്ക് അര്‍ക്കിടെക്ചര്‍. പനോരമ. ഫൈന്‍ ആര്‍ട്‌സ്, സ്‌പെഷല്‍ ഇഫക്ട് വിഭാഗങ്ങളിലെ ജൂറിയുടെ പ്രത്യേകപരാമര്‍ശവും ലഭിച്ചു.

TAGS: Satheesh Nair |