17
Friday
May 2024
May 2024
രാജീവ് ബന്‍സല്‍ എയര്‍ ഇന്ത്യ മേധാവി
Posted on: February 14, 2020
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി (സി. എം. ഡി.) രാജീവ് ബന്‍സലിനെ നിയമിച്ചതായി പേഴ്സണല്‍ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.
1988 ബാച്ച് നാഗാലാന്‍ഡ് കേഡര്‍ ഐ. എ. എസ് ഉദ്യോഗസ്ഥനാണ്. ഇപ്പോള്‍ പെട്രോളിയം – പ്രകൃതിവാതക മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി.
അഡീഷണല്‍ സെക്രട്ടറിയുടെ പദവിയും ശബളവുമാണ് എയര്‍ ഇന്ത്യ സി. എം. ഡി. എന്ന നിലയില്‍ ഇദ്ദേഹത്തിനു ലഭിക്കുക. അശ്വനി ലൊഹാനി വിരമിച്ച ഒഴിവിലാണു നിയമനം.
TAGS: Rajiv Bansal As Air India CMD |
News in this Section
Related News