അനില്‍ കപൂര്‍ മണിഗ്രാം ഏഷ്യ പസിഫിക് തലവന്‍

Posted on: October 25, 2019

കൊച്ചി: നവീന പേമെന്റ്, മണി ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ നല്‍കുന്ന മണിഗ്രാമിന്റെ ഏഷ്യ പസിഫിക് ആന്‍ഡ് സൗത്തേഷ്യ തലവനായി അനില്‍ കപൂര്‍ നിയമിതനായി.

റീട്ടെയില്‍ ബാങ്കിംഗ്, റെമിറ്റന്‍സ്, ഡിജിറ്റല്‍ പേമെന്റ് തുടങ്ങിയ ധനകാര്യ സേവന മേഖലയില്‍ 28 വര്‍ഷത്തെ പരിചയമുള്ളയാളാണ് അനില്‍ കപൂര്‍. ആഗോള ഇന്റര്‍നെറ്റ് ടെക്‌നോളജി ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ദാതാവായ വയര്‍കാര്‍ഡിന്റെ ഇന്ത്യ ഡയറക്ടര്‍ സ്ഥാനത്തുനിന്നാണ് അനില്‍ മണിഗ്രാമിലേക്ക് എത്തുന്നത്. വെസ്റ്റേണ്‍ യൂണിയന്റെ ഇന്ത്യ, സൗത്തേഷ്യ, സൗത്ത് ഈസ്റ്റേഷ്യ മാനേജിംഗ് ഡയറക്ടര്‍, റെമിറ്റന്‍സ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഇന്‍ ടാന്‍ഡം അഡൈ്വസേഴ്‌സ് സ്ഥാപകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

TAGS: MoneyGram |