മികച്ച യുവസംരംഭയ്ക്കുള്ള ഓസ്‌ട്രേലിയന്‍ അവാര്‍ഡ് മലയാളിയായ ഡോ. ടാന്യ ഉണ്ണിക്ക്

Posted on: September 30, 2019


ബിസിനസ് ന്യൂസ് ഓസ്‌ട്രേലിയയുടെ ‘ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ്’ രംഗത്തെ മികച്ച യുവ സംരംഭകയ്ക്കുള്ള അവാര്‍ഡ് മലയാളിയായ ഡോ. ടാന്യ ഉണ്ണിക്ക്. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ പ്രമുഖ ഡെര്‍മറ്റോളജിസ്റ്റും സ്‌കിന്‍ കാന്‍സര്‍ സ്‌പെഷ്യലിസ്റ്റുമാണ് ടാന്യ.

എട്ട് മെഡിക്കല്‍ സെന്ററുകള്‍ അടങ്ങുന്ന ആംടാന്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ ഉടമയാണ് കോഴിക്കോട്ടുകാരിയായ ഡോ. ടാന്യ. കൂടാതെ, ബ്യൂട്ടി പാര്‍ലറും ഡെര്‍മറ്റോളജിയും സംയോജിപ്പിക്കുന്ന ‘സ്‌കിന്‍ ലാബ് ആന്‍ഡ് ബ്യൂട്ടി’ സെന്ററുകളും ഡോ. ടാന്യ സ്ഥാപിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ സ്‌കിന്‍ ലാബ് എന്ന കമ്പനിയുടെ സ്ഥാപകയുമാണ്. ‘ഡോ. ടാന്യ’ എന്ന ബ്രാന്‍ഡിന്റെ കീഴില്‍ വിപണിയിലെത്തിച്ച നൂതന കോസ്‌മെറ്റിക് ബ്രാന്‍ഡുകള്‍ക്കും, സ്‌കിന്‍കെയര്‍ ഉപകരണങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലോക വിപണിയില്‍ ലഭിക്കുന്നത്.

TAGS: Dr. Tania Unni |