അഫ്താബ് അൽവി ഇൻഷുറൻസ് പേഴ്‌സണാലിറ്റി ഓഫ് ദ ഇയർ

Posted on: July 17, 2019

കൊച്ചി :  ശ്രീരാം ജനറല്‍ ഇൻഷുറൻസ്  പ്രസിഡന്റും ദേശീയ മേധാവിയുമായ അഫ്താബ് അല്‍വിയെ ഇത്തവണത്തെ ഇൻഷുറൻസ്  ഇന്ത്യ സമ്മിറ്റിൽ  ഇന്‍ഷൂറന്‍സ് പേഴ്സണാലിറ്റി ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തു. ഐആര്‍ഡിഎഐ  മുന്‍ അംഗം നിലേഷ് സാതേ, നാഷണല്‍ ഇൻഷുറൻസ്  മുന്‍ സിഎംഡി കെ. സനന്ദ്കുമാർ, ഇ വൈ  ഫിനാന്‍ഷ്യല്‍ സർവീസസ് അഡൈ്വസറി മേധാവി സന്ദീപ് ഘോഷ് എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ഇൻഷുറൻസ് മേഖല മുന്‍പൊന്നുമില്ലാത്ത രീതിയിലെ മാറ്റങ്ങളാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്ന് അഫ്താബ് അല്‍വി ചൂണ്ടിക്കാട്ടി. ബിസിനസ് കൂടുതല്‍ ഫലപ്രദമാക്കുന്ന രീതിയില്‍ ചെലവ് ആസൂത്രണം ചെയ്യാന്‍ എല്ലാ ഇൻഷുറൻസ് 
സ്ഥാപനങ്ങളും ശ്രമിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.