ആമസോണ്‍ ഗ്ലോബലിന്റെ ഇന്ത്യന്‍ കയറ്റുമതിയില്‍ 70 ശതമാനം വളര്‍ച്ച

Posted on: July 25, 2023

കൊച്ചി : ജൂലൈ 11, 12 തീയ്യതികളിലായി ആഗോള തലത്തില്‍ നടത്തിയ ആമസോണ്‍ പ്രൈം ഡേ 2023 വഴി ഇന്ത്യന്‍ കയറ്റുമതിക്കാര്‍ 45,000-ത്തില്‍ ഏറെ ഉത്പന്നങ്ങള്‍ വില്ല്‍പന നടത്തി. വാര്‍ഷികാടിസ്ഥാനത്തില്‍ 70 ശതമാനത്തിലേറെ ബിസിനസ് വളര്‍ച്ചയാണ് ഇതിലൂടെ കൈവരിച്ചത്. ആമസോണ്‍ ഗ്ലോബല്‍ വഴിയുള്ള ഈ വില്‍പനയില്‍ 125 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ബ്യൂട്ടി വിഭാഗമാണ് ഏറ്റവും മുന്നില്‍ നിന്നത്. വസ്ത്രങ്ങള്‍ 122 ശതമാനവും ഹോം വിഭാഗം 81 ശതമാനവും, ഫര്‍ണിച്ചര്‍ വിഭാഗം 75 ശതമാനവും കിച്ചണ്‍ വിഭാഗം 52 ശതമാനവും വാര്‍ഷിക വളര്‍ച്ച കൈവരിച്ചു.

വടക്കേ അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ജപ്പാന്‍ തുടങ്ങിയ വിപണികളിലുടനീളമുള്ള ആമസോണ്‍ ഉപഭോക്താക്കള്‍, ഇന്ത്യന്‍ കയറ്റുമതിക്കാരില്‍ നിന്ന് വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഉത്പ്പന്നങ്ങള്‍ വാങ്ങാനിടയായത് ഇന്ത്യന്‍ കയറ്റുമതിക്കാരുടെ ബിസിനസ് വളര്‍ച്ചയ്ക്ക് കാരണമായി. വില്പനക്കാര്‍ ഏകദേശം 55% ബിസിനസ് വളര്‍ച്ച കണ്ടുകൊണ്ട് ജപ്പാന്‍ പുതിയ ഉയര്‍ന്ന വളര്‍ച്ചാ ലക്ഷ്യസ്ഥാനമായി ഉയര്‍ന്നു.

ചെറുകിട സംരംഭങ്ങള്‍ ഇ-കോമേഴ്‌സ് കയറ്റുമതി കൂടുതലായി പ്രയോജനപ്പെടുത്തി വരുന്നതിന്റെ സൂചനയാണ് ഈ വളര്‍ച്ച. ആഗോള തലത്തില്‍ 200 ദശലക്ഷത്തിലേറെ ആമസോണ്‍ പ്രൈം അംഗങ്ങളുള്ളതിനാല്‍ പ്രൈം ഡേ വില്പന ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് എന്നും വളര്‍ച്ചയ്ക്ക് അവസരം ഒരുക്കാറുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആമസോണ്‍ ഇന്ത്യ ഗ്ലോബല്‍ ട്രേഡ് ഡയറക്ടര്‍ ഭൂപെന്‍ വകാന്‍കര്‍ പറഞ്ഞു.