ആലിയ ഭട്ട് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ബ്രാന്‍ഡ് അംബാസഡര്‍

Posted on: April 22, 2023

തൃശൂര്‍ : മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരുടെ നിരയിലേക്ക് ആലിയ ഭട്ട്. 1993ല്‍ പ്രവര്‍ത്തനമാരംഭിച്ച മലബാര്‍ ഗ്രൂപ്പിന്റെ 30-ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനങ്ങള്‍.ബ്രൈഡ്‌സ് ഓഫ് ഇന്ത്യ 2023 എന്ന സുപ്രധാബ്രൈഡല്‍ ക്യാംപെയ്ന്‍ ആലിയ ഭട്ട് പ്രദര്‍ശിപ്പിക്കും.

നിലവില്‍ ഇന്ത്യ, യുഎഇ, കെഎസ്എ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, കുവൈറ്റ്, മലേഷ്യ,സിംഗപ്പൂര്‍, യുഎസ്എ എന്നിവിടങ്ങളില്‍ വിപുലമായ റീട്ടെയ്ല്‍ ശൃംഖലയുള്ള മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ബംഗ്ലാദേശ്, തുര്‍ക്കി, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങളിലേക്കും വിപണി വ്യാപിപ്പിക്കാന്‍ നോക്കുന്നതിനാല്‍ ആലിയ ഭട്ട് ബ്രാന്‍ഡ് അംബാസഡറായെത്തുന്നത് ആഗോള തലത്തില്‍ ബ്രാന്‍ഡിന്റെ പ്രതിഛായ വര്‍ധിപ്പിക്കും.

മലബാര്‍ കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ആലിയ ഭട്ട് പറഞ്ഞു. ആലിയ ഭട്ടിനെ മലബാര്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് പറഞ്ഞു.