മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് റദ്ദാക്കി

Posted on: February 14, 2020

ലണ്ടന്‍ : കൊറോണ വൈറസ് ആശങ്ക കണക്കിലെടുത്ത്, ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ടെക്‌നോളജി ഷോ ആയ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് റദ്ദാക്കി. സ്‌പെയിനിലെ ബാര്‍സിലോനയില്‍ 24 മുതല്‍ 27 വരെയാണു മേള നടക്കേണ്ടിയിരുന്നത്. മേളയില്‍ നിന്ന് വിവിധ കമ്പനികള്‍ പിന്മാറിയതോടെയാണ് സംഘാടകരായ ജിഎസ്എം അസോസിയേഷന്‍ മേള തന്നെ റദ്ദാക്കാന്‍ ഇന്നലെ തീരുമാനിച്ചത്.

ഇന്റര്‍നെറ്റ് കമ്പനികളും ടെലികോം കമ്പനികളും മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളുമൊക്കെ പങ്കെടുക്കുന്ന വാര്‍ഷിക മേള ലക്ഷകണക്കിനാളുകളെ ആകര്‍ഷിക്കുന്നതാണ്.