അന്താരാഷ്ട്ര പീഡിയാട്രിക് മെഡിക്കൽ കോൺഗ്രസ് ദുബായിൽ

Posted on: October 6, 2015

Paediatric-Medical-Congress

ദുബായ് : അന്താരാഷ്ട്ര പീഡിയാട്രിക് മെഡിക്കൽ കോൺഗ്രസ് നവംബർ 12 മുതൽ 14 വരെ ദുബായിൽ നടക്കും. ദുബായ് ഹെൽത്ത്‌കെയർ സിറ്റിയും ജിസിസി രാജ്യങ്ങളിലെ ഹെൽത്ത് മിനിസ്‌റ്റേഴ്‌സ് കൗൺസിലുമായി ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

സൗദി സൊസൈറ്റി ഓഫ് പീഡിയാട്രിക്, റോയൽ കോളജ് ഓഫ് പീഡിയാട്രിക്‌സ് ആൻഡ് ചൈൽഡ് ഹെൽത്ത് (യുകെ) എന്നിവയും സമ്മേളനത്തെ പിന്തുണയ്ക്കുന്നുണ്ട്. ശിശു ചികിത്സാ രംഗത്തെ പുത്തൻ പ്രവണതകളും സ്‌പെഷ്യാലിറ്റി മേഖലകളെയും കുറിച്ച് കോൺഗ്രസ് ചർച്ച ചെയ്യും.