അൽ ബാസാമി 300 മാൻ ട്രക്കുകൾക്ക് ഓർഡർ നൽകി

Posted on: June 23, 2015

Al-Bassami-International-Bi

ജിദ്ദ : സൗദി അറേബ്യയിലെ അൽ ബാസാമി ഇന്റർനാഷണൽ ബിസിനസ് ഗ്രൂപ്പ് 300 മാൻ ട്രക്കുകൾക്ക് ഓർഡർ നൽകി. വാഹനങ്ങളുടെയും ഹെവിഡ്യൂട്ടി ഉപകരണങ്ങളുടെയും ട്രാൻസ്‌പോർട്ടേഷനിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് അൽ ബാസാമി. 1500 ലേറെ ട്രക്കുകളാണ് അൽ ബാസാമിയുടെ ഫ്‌ലീറ്റിലുള്ളത്. ഹാജി ഹുസൈൻ അലിറീസ ആൻഡ് കമ്പനിയാണ് മാൻ ട്രക്കുകളുടെ വിതരണക്കാർ.

കഴിഞ്ഞ ദിവസം റിയാദിലെ അൽ ബാസാമി ഹെഡ്ക്വാർട്ടേഴ്‌സിൽ നടന്ന ചടങ്ങിൽ 100 ട്രക്കുകളുടെ ഡെലിവറി നടത്തി. അലിറീസ മാനേജിംഗ് ഡയറക്ടർ ഹാജി ഹുസൈൻ അലിറീസ ട്രക്കുകളുടെ താക്കോൽ ഷെയ് മുഹമ്മദ് അൽ ബാസാമിക്കു കൈമാറി.