പ്രിയനന്ദനന്‍ സംവിധാനം ചെയ്ത ‘ധബാരി ക്യുരുവി’ പ്രേക്ഷകരിലേക്ക്, ചിത്രം 5ന റിലീസ് ചെയ്യും.

Posted on: January 6, 2024

കൊച്ചി : ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ ധബാരി ക്യൂരുവി 5 ന് . ദേശീയ പുരസ്‌കാര ജേതാവ് പ്രിയനന്ദനന്‍ ലോകസിനിമയില്‍ തന്നെ ആദ്യമായാണ് ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ മാത്രം അഭിനയിക്കുന്ന ധ ബാരി ക്യുരുവി ഒരുക്കിയത്. പൂര്‍ണമായും ഇരുള ഭാഷയിലാണ്. അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.യു എസിലെ ഓസ്റ്റിന്‍, ഇന്‍ഡ്യന്‍ പനോരമ, ഐ എഫ് എഫ് കെ എ ന്നിവയടക്കം 7 ഫെസ്റ്റിവലുകളില്‍ ഇതിനകം ധബാരി ക്യൂരുവി പ്രദര്‍ശിപ്പിച്ചിരുന്നു. ആദിവാസി പെണ്‍കുട്ടികളുടെ അതിജീവനമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിലെ 3 പാട്ടുകളില്‍ 2 എണ്ണം ആലപിച്ചിരിക്കുന്നത് ചിത്രത്തിലെ നായികയായ മീനാക്ഷിയാണ്.

കഥ, സംവിധാനം: പ്രിയനന്ദനന്‍, നിര്‍മ്മാണം: അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്,
ഐവാസ് വിഷ്വല്‍ മാജിക് ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്‍, തിരക്കഥ: പ്രിയനന്ദനന്‍, കുപ്പുസ്വാമി മരുതന്‍, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടന്‍,
സംഗീതം: പി. കെ. സുനില്‍കുമാര്‍, ഗാനരചന: നൂറ വരിക്കോടന്‍, ആര്‍.കെ.രമേഷ് അട്ടപ്പാടി. കലാസംവിധാനം: സുരേഷ് ബാബു നന്ദന, ചമയം: ജിത്തു പയ്യന്നൂര്‍ വസ്ത്രാലങ്കാരം: ആദിത്യ നാണു, , ചീഫ്. അസോസിയേറ്റ് ഡയറക്ടര്‍: സബിന്‍ കാട്ടുങ്ങല്‍, അസോസിയേറ്റ് ഡയറക്ടര്‍: പി. അയ്യപ്പദാസ്,

സംവിധാന സഹായി: ഗോക്രി,കാസ്റ്റിങ്ങ് ഡയറക്ടര്‍: അബു വളയംകുളം, സൗണ്ട് ഡിസൈനര്‍ : ടി. കൃഷ്ണനുണ്ണി, സിങ്ക് സൗണ്ട് റെക്കോഡിസ്റ്റ്: ഷഫീഖ് പി. എം, പ്രൊജക്ട് ഡിസൈന്‍: ബദല്‍ മീഡിയ.
മാര്‍ക്കറ്റിംങ്ങ് കണ്‍സള്‍ട്ട്:ഷാജി പട്ടിക്കരസ്റ്റില്‍സ്: ജയപ്രകാശ് അതളൂര്‍, പോസ്റ്റര്‍ ഡിസൈന്‍: സലിം റഹ്‌മാന്‍പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഷാജി, പ്രൊഡക്ഷന്‍ മാനേജര്‍: പ്രസാദ് രാമന്‍, അരുണ്‍ ബോസ്, ഓഫീസ് നിര്‍വഹണം: വൈശാഖ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ്പാല്‍.പി.ആര്‍.ഒ :പി .ആര്‍ .സുമേരന്‍. അഭിനേതാക്കള്‍ -മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണന്‍, മുരുകന്‍, കൃഷ്ണദാസ് തുടങ്ങിയവരാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
പി.ആര്‍.സുമേരന്‍ (പി.ആര്‍ ഒ ),9446190254