‘സലാർ’ ട്രെയിലർ വൈറലായി

Posted on: December 5, 2023

പ്രഭാസിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാര്‍. ‘കെജിഎഫ് -ന് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ പ്രഭാസ്-പൃഥ്വിരാജ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്കുള്ളത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ തരംഗമായിരിക്കുകയാണ്. 5 ഭാഷകളിലായി എത്തിയ ട്രെയിലര്‍ ഇതിനോടകം തന്നെ 25+മില്യണ്‍ ട്രെന്‍ഡ് ആയി കഴിഞ്ഞിരിക്കുന്നു. കെജിഎഫ്ആയി സലാറിന് ബന്ധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് നില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ചിത്രത്തില്‍ പൃഥ്വിരാജ് വര്‍ധരാജ മന്നാര്‍ ആയി എത്തുമ്പോള്‍ ഉറ്റ സുഹൃത്ത് ദേവ എന്ന വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. കൂടാതെ ശ്രുതി ഹസന്‍, ജഗപതി ബാബു, രാമചന്ദ്ര രാജു, ബോബി സിംഹ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രണ്ട്‌സുഹൃത്തുക്കളുടെ കഥയാണ് സലാര്‍. രണ്ടു ഭാഗങ്ങളിലായാണ് സലാര്‍ ഒരുങ്ങുന്നത്. ആദ്യ ഭാഗമായ സലാര്‍പാര്‍ട്ട് വണ്‍: സീസ് ഫയറില്‍പകുതി കഥയാണ് പറയുന്നത്. ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. സലാര്‍ കേരളത്തിലെ തിയെറ്ററുകളില്‍എത്തിക്കുന്നത് പൃഥ്വിരാജ്‌പ്രൊഡക്ഷന്‍സും മാജിക്‌ഫ്രെയിംസും ചേര്‍ന്നാണ്.

 

TAGS: 'Salar' Trailer |