May 2024
ഗോൾഡൻ ഗ്ലോബിൽ താരമായി പ്രിയങ്കയും ദീപികയും
Posted on: January 10, 2017
മെറൂൺ ലിപ്സ്റ്റികും ഗോൾഡൻ ഗൗണുമണിഞ്ഞ് ഗോൾഡൻ ഗ്ലോബ് പുരസ്കാര വേദിയിൽ താരമായി ഇന്ത്യൻ നടി പ്രിയങ്ക ചോപ്ര. ഇത്തരം ഒരു വലിയ അവാർഡ് നിശയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നാണ് ചടങ്ങിനു ശേഷം പ്രിയങ്ക അഭിപ്രായപ്പെട്ടത്. ജെ.മോർഗനും പ്രിയങ്കയും ചേർന്നായിരുന്നു ടിവി പരമ്പര വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്കാരം പ്രഖ്യാപിച്ചത്. റാഫ് ലോറെൻ ഡിസൈൻ ചെയ്ത സ്വർണ നിറത്തിലുള്ള ഗൗണും വി നക്ലേസുമണിഞ്ഞ് അല്പം ഹോട്ടായി തന്നെയാണ് പ്രയിങ്ക റെഡ് കാർപ്പറ്റിലെത്തിയത്.
കഴിഞ്ഞ വർഷം എമി അവാർഡ് ചടങ്ങിലും പ്രിയങ്കയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. പ്രിയങ്കയ്ക്കൊപ്പം ദീപിക പദുക്കോണും ദേവ് പട്ടേലും റെഡ് കാർപ്പറ്റിൽ എത്തിയിരുന്നു. അവാർഡ് നിശയ്ക്കു ശേഷമുള്ള പാർട്ടിക്കായി മഞ്ഞ ഗൗൺ അണിഞ്ഞാണ് പ്രിയങ്ക എത്തിയത്. താടിയും മുടിയും നീട്ടി വ്യത്യസ്ത സ്റ്റൈലിലായിരുന്നു ദേവ് പട്ടേൽ. നോമിനേഷൽ ലഭിച്ച ഏഴു വിഭാഗത്തിലും പുരസ്കാരങ്ങളുമായി ഡാമിയൻ ചാസിലിന്റെ ലാ ലാ ലാൻഡ് ഗോൾഡൻ ഗ്ലോബിൽ മിന്നിതിളങ്ങി. മികച്ച നടൻ നടി സംവിധാനം തുടങ്ങിയ പുരസ്കാരങ്ങളെല്ലാം നേടിയത് ലാ ലാ ലാൻഡാണ്. ഡോ. ബിജു സംവിധാനം ചെയ്ത കാടുപൂക്കുന്ന നേരം ഉൾപ്പെടെയുള്ള ഇന്ത്യൻ സിനിമകൾ നോമിനേഷൻ നേടിയിരുന്നെങ്കിലും അവസാന റൗണ്ടിൽ പുറത്തായി.
TAGS: Deepika Padukone | Golden Globe Awards | Priyanka Chopra |
ഉണ്ണി മുകുമന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ എന്റര്ടെയ്നര് മാര്‍ക്കോ
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന് മലയാളിയായ ജോയ് കെ. മാത്യു തുടക്കം കുറിച്ചു.
ജോയ് .കെ .മാത്യുവിന്റെ ‘അണ്ബ്രേക്കബിള്’ ചിത്രീകരണം പൂര്‍ത്തിയായി