ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റിന് ജോണ്‍സണ്‍ കണ്‍ട്രോള്‍സിന്റെ സഹായം

Posted on: November 13, 2023

തിരുവനന്തപുരം : സ്മാര്‍ട്ടും ആരോഗ്യകരവും സുസ്ഥിരവുമായ കെട്ടിടങ്ങളുടെ ആഗോള തലവനായ ജോണ്‍സണ്‍ കണ്‍ട്രോള്‍സ് കൊച്ചിയിലെ ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റിന് നാവികസേനയുടെ 10,000 ഡോളര്‍ സംഭാവനപ്രഖ്യാപിച്ചു.

ഡൗണ്‍ സിന്‍ഡ്രോം, സെറിബ്രല്‍ പാള്‍സി, ഓട്ടിസം തുടങ്ങിയ അവസ്ഥകള്‍ ബാധിച്ച കുട്ടികളുടെ പുനരധിവാസത്തെ പിന്തുണയ്ക്കുകയാണ് ഈ സംഭാവനയുടെ ലക്ഷ്യം. ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഇന്ത്യതദ്ദേശീയമായി നിര്‍മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത്’-ല്‍ എച്ച് വിഎസി ഉപകരണങ്ങള്‍ സ്ഥാപിച്ച് നിര്‍മിക്കാന്‍ ഇന്ത്യന്‍ നേവി ടീം നടത്തിയ സംഭാവനകള്‍ക്കുള്ളജോണ്‍സണ്‍ കണ്‍ട്രോള്‍സ് ചെയര്‍മാന്റെ അവാര്‍ഡ് തുകയായ 10000 ഡോളറാണ് സംഭാവന ചെയ്തത്.

വൈകല്യമുള്ള നൂറുകണക്കിന് കുട്ടികളെ അവരുടെ ജനനം മുതല്‍ ശാക്തീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 25 വര്‍ഷത്തെ സമ്പന്നമായ പാരമ്പര്യമുള്ള സ്ഥാപനമാണ് ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റ്.