അമല ഫെലോഷിപ് അശരണര്‍ക്ക് സൗജന്യ താമസസൗകര്യമൊരുക്കുന്നു

Posted on: November 24, 2022

കൊച്ചി : അങ്കമാലി അമല ഫെലോഷിപ് നിര്‍ധനരായ ക്യാന്‍സര്‍, വൃക്ക, കിടപ്പുരോഗികള്‍ക്കും, ഒറ്റപ്പെട്ടവ ര്‍ക്കും സൗജന്യ വാസസ്ഥലമൊമുക്കുന്നു. അങ്കമാലി പീച്ചാനിക്കാട് ഐക്യാട്ടുകടവില്‍ പുഴയോരത്ത് പണിത അമലഭവനിലാണ ്താമസസൗകര്യമൊരുക്കുന്നത്.

രോഗികളായ ഇരുനൂറില്‍പ്പരം അശരണര്‍ക്ക് എല്ലാമാസവും സംഘടന സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. അങ്കമാലി നഗരസഭ 10-ാംവാര്‍ഡില്‍ ഐക്യാട്ടുകടവില്‍ മാഞ്ഞാലി തോടിനോടുചേര്‍ന്ന് നാലര ഏക്കറില്‍ 20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളആധുനിക സൗകര്യങ്ങളോടുകൂടിയാണ് അമലഭവന്‍ പൂര്‍ത്തിയാക്കിയത്.

ശുചിമുറികളോടുകൂടിയ 30 കിടപ്പുമുറികളുള്ള ഇരുനില മന്ദിരത്തില്‍ ക്യാന്റീന്‍, പ്രാര്‍ഥനാഹാള്‍, സോളാര്‍ സിസ്റ്റം, ലിഫ്റ്റ് സൗകര്യങ്ങളുമുണ്ട്. സര്‍ക്കാര്‍ അംഗീകാരുള്ള അമല ഫെലോഷിപ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള അമലഭവനില്‍ സൗജന്യ ചികിത്സയും ഭക്ഷണവും ലഭ്യമാക്കും. അവ
യവദാന ശസ്ത്രക്രിയ കഴിഞ്ഞ് പ്രത്യേക പരിരക്ഷ വേണ്ടവര്‍ക്കായി എട്ട് ശീതീകരിച്ച മുറികളുമുണ്ട്.

അര്‍ഹരായവര്‍ ആവശ്യമായ രേഖകളുമായി ഡിസംബര്‍ 15നുമുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രസിഡന്റ് ജോര്‍ജ് കുര്യന്‍ പാറക്കല്‍, സെക്രട്ടറി ജോരജ് പടയാട്ടില്‍, ട്രഷറര്‍ കെ ഒ ജോസ് എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ഇ മെയില്‍ [email protected], വെബ്‌സൈറ്റ് https://amalafellowship.com), ഫോണ്‍ : 89438 40299.

 

TAGS: Amalafellowship |