മലബാര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഭവന നിര്‍മാണത്തിന് സാമ്പത്തിക സഹായം

Posted on: October 15, 2022

കോഴിക്കോട്: മലബാര്‍ ഗ്രൂപ്പിന്റെകീഴിലുള്ള സാമൂഹ്യസേവന വിഭാഗമായ മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കോഴിക്കോട് ജില്ലയിലെ ഭവന രഹിതരായ 18 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണത്തിനായി സാമ്പത്തിക സഹായം നല്‍കി. എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ സഹായ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷാഹിദ സുലൈമാന്‍ അധ്യക്ഷയായി. ഈസ അഹമ്മദ് (വാര്‍ഡ് കൗണ്‍സിലര്‍), സുഹാസ് (വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്), ഷമീര്‍ (സിപിഎം), ബഷീര്‍ (കോണ്‍ഗ്രസ്), ഉണ്ണികൃഷ്ണന്‍ (ബിജെപി), മമ്മി ഹാജി (യതീം ഖാന പ്രസിഡന്റ്), കെ.ടി. ബീരാന്‍കോയ (യതീം ഖാന സെക്രട്ടറി), ഇസ്മയില്‍ (ഐഎന്‍എല്‍), മഠത്തില്‍ അബ്ദുള്‍ അസീസ് (ചാരിറ്റി വര്‍ക്കര്‍), മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ കെ.പി. വീരാന്‍കുട്ടി, സോണല്‍ ഹെഡ് ജാവേദ് മിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയ മണ്ട്‌സ് ഉള്‍പ്പെടെയുള്ള വിവിധബിസിനസ് സംരംഭങ്ങള്‍ക്ക് നേതത്വം നല്‍കുന്ന മലബാര്‍ ഗ്രൂപ്പിന്റെ ലാഭത്തിന്റെ അഞ്ച് ശതമാനം വിവിധ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുന്നുണ്ട്. ഇന്ത്യയില്‍ ഇതിനകം 172 കോടിയോളംരൂപ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. പാര്‍പ്പിടം, ആരോഗ്യം, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലാണ് സഹായങ്ങള്‍ നല്‍കുന്നത്. ഭവന നിര്‍മാണ പദ്ധതിയില്‍ രാജ്യത്ത് 18573 കുടുംബങ്ങള്‍ക്ക് ഇതിനകം സഹായം നല്‍കിയിട്ടുണ്ട്.