മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എസ് എച്ച് ലേക് വ്യൂ എന്‍വിറോത്തോണ്‍

Posted on: March 1, 2022

കൊച്ചി : തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ എന്‍.എസ്.എസ്, എസ് .എച്ച് സ്‌ട്രൈഡ്‌സ് , ഏജ് ഫ്രണ്ട്ലി, സ്വസ്തി, ഭൂമിത്ര സേന തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ മുത്തൂറ്റ് ഫിന്‍കോര്‍പ് എസ് എച്ച് ലേക് വ്യൂ എന്‍വിറോത്തോണ്‍ 2022 സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 20 നു രാവിലെ 5 മണിക്ക് ഹാഫ് മാരത്തണ്‍, 10 കെ , 5 കെ ഫണ്‍ ഓട്ട വും മാര്‍ച്ച് 24, 25, 26 തീയതികളില്‍ ജലസംരക്ഷണത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വൈജ്ഞാനിക വിവരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്ന സെമിനാറുകള്‍, പ്രബന്ധ അവതരണങ്ങള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അക്കാദമിക് സെഷനുകള്‍ സംഘടിപ്പിക്കും.

മാര്‍ച്ച് 26 ന് കായലുകയിലും തോടുകളിലും മീന്‍ പിടിച്ചു ഉപജീവനം നടത്തുന്ന മത്സ്യ ബന്ധന തൊഴിലാളി കളെ ആദരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനുള്ള ഒരു തുറന്നചര്‍ച്ചയും സംഘടിപ്പിക്കും. സംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി തെരുവ് നാടകങ്ങള്‍ പോലുള്ള പൊതുപരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹീല്‍ (Heartian Extended Arm for Life) എന്ന പ്ലാറ്റ്‌ഫോം വഴി സമൂഹത്തിലേക്ക് എത്തിച്ചേരാനും ചെല്ലാനത്തും കണ്ണമാലിയിലും കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണവും കൂടുതല്‍ ശക്തിപ്പെടു ത്തും.

കൊച്ചിയിലെ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി വിദ്യാര്‍ത്ഥികളെയും പൗരന്മാരെയും സഞ്ജരാക്കുകയും ജലാശയങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യ പ്പെടുത്തുകയും ചെയ്യുക എന്നതാണ് എന്‍വിറോത്തോണിന്റെ ലക്ഷ്യം.

വിദ്യാര്‍ഥികളില്‍ പരിസ്ഥിതിയോട് പ്രതിബദ്ധത വളര്‍ത്തിയെടുക്കുന്നതില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ കോളേജില്‍ സംഘടിപ്പിച്ചുവരുന്നു. ജലവിഭവ മാനേജ്‌മെന്റ്, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ പൊതുജന അവബോധം വളര്‍ത്തുന്നതില്‍ കാമ്പസ് കമ്മ്യൂണിറ്റിക്ക് നിര്‍ണായക പങ്കുണ്ട് എന്ന തിരിച്ചറിവില്‍ പദ്ധതികള്‍ വിഭാവനം ചെയ്തത്. ഐക്യരാഷ്ട്രസഭയുടെ ’30/ 30′ പദ്ധതി, 2030-ഓടെ ഭൂമിയുടെ 30 ശതമാനം കര-ജല സ്രോതസ്സുകള്‍ ജൈവവൈവിധ്യത്തോടെ സംരക്ഷിക്കാന്‍ ആവശ്യപ്പെടുന്ന പദ്ധതിയുമായി സഹകരിക്കുന്നതിന് വേണ്ടിക്കൂടിയാണ് എന്‍വിറോത്തോണ്‍ സംഘടിപ്പിക്കുന്നത്.