ക്ലോത്ത് കളക്ഷന്‍ ഡ്രൈവ് ആരംഭിച്ചു

Posted on: December 9, 2021

അങ്കമാലി : ലിയോ ഡിസ്ട്രിക് 318 D യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്ലോത്ത് കളക്ഷന്‍ ഡ്രൈവ് ആരംഭിച്ചു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഡ്രൈവിലൂടെ ശേഖരിക്കുന്ന വസ്ത്രങ്ങള്‍ തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് കൈമാറാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അങ്കമാലി അഡ്‌ലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ലയണ്‍ ജോര്‍ജ് മൊറേലി, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ലയണ്‍ വി പി നന്ദകുമാറിന് കൈമാറികൊണ്ട് പദ്ധതിയുടെ ഔദ്യോഗികമായ വിതരണോത്ഘാടനം നടത്തി. കുട്ടികളില്‍ സേവനമനോഭാവം വളര്‍ത്തിയെടുക്കാനായി ലയണ്‍സ് ക്ലബ്ബിന്റെ ഈ പദ്ധതി വഴിയൊരുക്കുമെന്ന് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ലയണ്‍ വി പി നന്ദകുമാര്‍ പറഞ്ഞു.

മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സാജു ആന്റണി പാത്താടന്‍ മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ ചടങ്ങില്‍ ലിയോ ഡിസ്ട്രിക്ട് പ്രസിഡണ്ട് അഭിജിത് പ്രകാശ്, ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ കെ എം അഷറഫ്, ലിയോ ഡിസ്ട്രിക്ട് സെക്രട്ടറി ഭവ്യ സി ഓമനക്കുട്ടന്‍, ട്രെഷറര്‍ ഭാരത് കൃഷ്ണന്‍ സി തുടങ്ങിയവര്‍ പങ്കെടുത്തു.