സാന്ത്വനം 2021 ; രവി പിള്ള ഫൗണ്ടേഷന്റെ 15 കോടി ധനസഹായ വിതരണം ഉടന്‍ ആരംഭിക്കും

Posted on: July 26, 2021

തിരുവനന്തപുരം: കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി രവി പിള്ള ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച 15 കോടി രൂപയുടെ ധനസഹായ വിതരണം ഓണത്തിനു മുന്‍പായി തുടങ്ങുമെന്ന് ഡോ രവി പിള്ള അറിയിച്ചു.

കേരളത്തിന്റെ പല ഭാഗത്തു നിന്നും രണ്ടര ലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകള്‍ വിശദമായി പരിശോധിക്കാനും അര്‍ഹിക്കുന്നവര്‍ക്ക് എത്രയും പെട്ടെന്ന് അനുയോജ്യമായ സഹായങ്ങളെത്തിക്കാന്‍ 200 ഓളം പേരടങ്ങുന്ന ഒരു പ്രത്യേക സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്.

അപേക്ഷകളിലെ ആവശ്യങ്ങളെ മുന്‍ഗണനാടിസ്ഥാനത്തില്‍ തരംതിരിച്ചാണ് ധനസഹായ വിതരണം നടത്തുന്നത്.