നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് മൊബൈ ഫോണ്‍ ലഭ്യമാക്കാന്‍ ഫാദര്‍ ഡേവിസ് ചിറമേല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ‘മൊബൈല്‍ ഫോണ്‍ ചലഞ്ച്’

Posted on: July 26, 2021

തൃശൂര്‍: ഫാദര്‍ ഡേവിസ് ചിറമേല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ‘ മൊബൈ ഫോണ്‍ ചലഞ്ച്’ പ്രഖ്യാപിച്ചു. ഉപയോഗിക്കുവാന്‍ സാധിക്കുന്ന മൊബൈല്‍ ഫോണുകള്‍ സംഭാവനയായി സ്വീകരിച്ച് നന്നാക്കി പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി അവ നല്‍കുന്നതാണ് മൊബൈ ഫോണ്‍ ചലഞ്ചുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ട്രസ്റ്റ് ചീഫ് പേട്രണ്‍ ഫാ. ഡേവിസ് ചിറമേലും ചെയര്‍മാന്‍ രാജന്‍ തോമസും മാനേജിംഗ് ട്രസ്റ്റി സി. വി. ജോസും അറിയിച്ചു.

പുതിയ മൊബൈല്‍ ഫോണുകള്‍ക്കാണ് മുന്‍ഗണന. എങ്കിലും അധികം പഴക്കമില്ലാത്ത, നിലവില്‍ പ്രവര്‍ത്തനക്ഷമമായ നല്ല മൊബൈല്‍ ഫോണുകളും സ്വീകാര്യമാണ്. ഇത്തരം ഫോണിലെ ഡേറ്റയും മറ്റു വിവരങ്ങളും ഫോര്‍മാറ്റ് ചെയ്തതിനുശേഷം മാത്രം ട്രസ്റ്റിലേക്ക് അയയ്ക്കുക. ട്രസ്റ്റിന്റെ കൈവശം എത്തുന്ന ഫോണ്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വീണ്ടും പരിശോധനയ്ക്കു വിധേയമാക്കി ഡേറ്റാ രഹിതമാക്കി, ഉപയോഗിക്കാവുന്ന വിധത്തില്‍ രൂപപ്പെടുത്തിയാണ് വിദ്യാര്‍ത്ഥികളുടെ കൈവശം എത്തിക്കുന്നത്.
വിദ്യാലയങ്ങളുടെ വിപുലമായ ഡേറ്റാ ബാങ്ക് കൈവശമുള്ള ട്രസ്റ്റ് സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ സഹായത്തോടെയാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. കുറഞ്ഞത് ആയിരം മൊബൈ ഫോണുകളെങ്കിലും ഇത്തരത്തി നല്‍കുവാന്‍ ഉദ്ദേശിക്കുന്നതായും അവര്‍ അറിയിച്ചു.

നേരത്തെ ട്രസ്റ്റ് വിവിധ സ്‌കൂളുകളിലായി 840 ടെലിവിഷന്‍ വിതരണം ചെയ്തിരുന്നു. ഇതേ രീതിയില്‍ തന്നെയായിരിക്കും സൗജന്യമായി മൊബൈല്‍ ഫോണ്‍ വിതരണം ചെയ്യുകയെന്ന് ട്രസ്റ്റ് അറിയിച്ചു. തീരപ്രദേശം, ആദിവാസ മേഖലകള്‍ തുടങ്ങി പിന്നോക്കാവസ്ഥയിലുള്ള സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈ വിതരണത്തിന് മുന്‍ഗണന നല്‍കും.

മൊബൈല്‍ ഫോണ്‍ സംഭാവനയായി നല്‍കുന്നതിന് 9037175191, 9562108822 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫാദര്‍ ഡേവിസ് ചിറമേല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഇതിനകം ക്ലോത്ത് ബാങ്ക് പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ് പദ്ധതി തുടങ്ങിയവ നടപ്പാക്കിയിട്ടുണ്ട്. പുതിയതും ഉപയോഗിക്കാവുന്നതുമായ പഴയ വസ്ത്രങ്ങള്‍ എന്നിവ 50 രൂപ മുതല്‍ 200 രൂപയ്ക്കുവരെ വില്‍ക്കുന്നതാണ് ക്ലോത്ത് ബാങ്ക് പദ്ധതി. വസ്ത്രങ്ങള്‍ കമ്പനികള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരി നിന്ന് സംഭാവനയായി സ്വീകരിച്ചാണ് വസ്ത്രങ്ങള്‍ സ്വരൂപിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന വസ്ത്രങ്ങള്‍ വൃത്തിയായി ഉപയോഗയോഗ്യമായി മാറ്റുന്നു. ഇപ്പോള്‍ തൃശൂര്‍ കടങ്ങോട്, കൊരട്ടി, വടക്കുഞ്ചേരി എന്നിവിടങ്ങളി ക്ലോത്ത് ബാങ്കിന്റെ ശാഖകളുണ്ട്. വയനാട്, മൂവാറ്റുപുഴ, ഇടുക്കി എന്നിവിടങ്ങളി ശാഖകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നതായും ട്രസ്റ്റ് അറിയിച്ചു.

ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനം ഇതില്‍ ജോലി ചെയ്യുന്നവരുടേയും ട്രസ്റ്റിന്റെ മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്.

കഴിഞ്ഞവര്‍ഷം 12500 രൂപ വീതം 150 വിദ്യാര്‍ത്ഥികള്‍ക്കും 25000 രൂപ വീതം 5 വിദ്യാര്‍ത്ഥികള്‍ക്കും ട്രസറ്റ് സ്‌കോളര്‍ഷിപ് നല്‍കുകയുണ്ടായി. ഇതു തുടരുമെന്നും ട്രസ്റ്റ് അറിയിച്ചു.