ഇന്ത്യയില്‍ സൗജന്യ വിതരണത്തിന് ടിവിഎസ് കമ്പനിക്ക് ദക്ഷിണ കൊറിയ ഒരു ലക്ഷം മാസ്‌ക്കുകള്‍ സംഭാവന ചെയ്തു

Posted on: September 18, 2020

കൊച്ചി : ബഹുമാന്യനായ മഠാധിപതി, സുബുല്‍ സുനിമിന്റെ നേതൃത്വത്തിലുള്ള ദക്ഷിണ കൊറിയയിലെ സോഷ്യല്‍ വെല്‍ഫെയര്‍ കോര്‍പറേഷന്‍ അങ്കുക് സെന്‍ സെന്റര്‍ ഇന്ത്യയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെയും പിന്തുണയുടെയും ഭാഗമായി കോവിഡ്-19ന് എതിരായ പോരാട്ടത്തിന് സൗജന്യമായി വിതരണം ചെയ്യുന്നതിന് ഒരു ലക്ഷം ഹെല്‍ത്ത് മാസ്‌ക്കുകള്‍ സംഭാവന ചെയ്തു. കൊറിയയിലെ കെ-ആര്‍ട്ട് ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ച് അസോസിയേഷനും ഇന്ത്യയിലെ ഇന്‍കൊ സെന്ററും ചേര്‍ന്നാണ് സംഭാവന ഏകോപിപ്പിച്ചത്.

കണ്‍സൈന്‍മെന്റ് (150 മില്ല്യന്‍ കൊറിയന്‍ വോണ്‍ മൂല്യം വരുന്ന) ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്‍മാന്‍ & ശ്രീനിവാസന്‍ സര്‍വീസസ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി വേണൂ ശ്രീനിവാസന്‍, ചെയര്‍മാന്‍ ഇന്‍കോ സെന്റര്‍ ആന്‍ഡ് ഗുഡ്വില്‍ എന്‍വോയ് ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ഡിപ്ലോമാസി ഓഫ് റിപ്പബ്ലിക് ഓഫ് കൊറിയ എന്നിവര്‍ക്ക് കൈമാറി. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗമായ ശ്രീനിവാസന്‍ സര്‍വീസസ് ട്രസ്റ്റിലൂടെയായിരിക്കും മാസ്‌ക്കുകളുടെ സൗജന്യ വിതരണം.

ഇന്‍കൊ സെന്ററിന് ഒരു ലക്ഷം മാസ്‌ക്കുകള്‍ സംഭാവന ചെയ്യാന്‍ മനസ് കാണിച്ച ബഹുമാന്യനായ മഠാധിപതി, സുബുല്‍ സുനിമിനര ആത്മാര്‍ത്ഥമായി നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. വൃത്തിയും ശുചിത്വവും സാമൂഹ്യ അകലവും പാലിക്കേണ്ട വെല്ലുവിളി നിറഞ്ഞ ഈ അസാധാരണ കാലത്തെ ഏറ്റവും മൂല്യമേറിയ സംഭാവനയാണിതെന്നും ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗമായ ശ്രീനിവാസന്‍ സര്‍വീസസ് ട്രസ്റ്റിലൂടെ മാസ്‌ക്ക് രാജ്യത്തെ പ്രാദേശിക സമൂഹത്തിലേക്ക് എത്തുമെന്ന് ഉറപ്പു വരുത്തുമെന്നും ബുസാനില്‍ നിന്നും ചെന്നൈയിലേക്കുള്ള ഈ നൂതനമായ സംഭാവന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ ആഴം നല്‍കുമെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്‍മാനും ശ്രീനിവാസന്‍ സര്‍വീസസ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ വേണൂ ശ്രീനിവാസന്‍ പറഞ്ഞു.

മനുഷ്യരാശി ഇന്നുവരെ നേരിട്ടതില്‍വച്ച് ഏറ്റവും വലിയൊരു വെല്ലുവിളിയാണ് മഹാമാരിയെന്നും ഒന്നിച്ച് ശക്തമായി നിന്നാല്‍ ഈ വെല്ലുവിളിയെയും മറികടക്കാമെന്നും ജനകീയ തലത്തിലുള്ള ഈ സഹകരണം ഇന്ത്യയിലെയും കൊറിയയിലെയും സാധാരണ ജനങ്ങളുടെയും പരസ്പര സംരക്ഷണമാണ് വ്യക്തമാക്കുന്നതെന്നും ഒന്നിച്ചു നിന്ന് ഈ വെല്ലുവിളിയെ നേരിടാമെന്നും ചെന്നൈയിലെ റിപ്പബ്ലിക് ഓഫ് കൊറിയയുടെ കോണ്‍സല്‍ ജനറല്‍ യംഗ്-സെപ് ക്വോണ്‍ പറഞ്ഞു.

ഇന്ത്യയിലെ വിതരണത്തിനായുള്ള ഉന്നത നിലവാരത്തിലുള്ള മാസ്‌ക്കുകള്‍ ഉല്‍പ്പാദിപ്പിച്ചിരിക്കുന്നത് ബ്ലൂഇന്‍ഡസ് കമ്പനിയാണ്, പ്രത്യേകമായി നല്‍കിയത് സിഇഒ ജിയോംഗ് ചിയോണ്‍-സിക്ക് ആണ്. കൊറിയയിലെ യുന്‍സാന്‍ ഷിപ്പിംഗ് എയര്‍ സിഇഒ യാംഗ് ജെയ്-സാംഗാണ് ഇന്ത്യയിലേക്ക് മാസ്‌ക്കുകള്‍ കയറ്റുമതി ചെയ്തത്.