കോവിഡ് സഹായവുമായി രാംകോ സിമന്റ്

Posted on: April 22, 2020

കൊച്ചി : കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി രാംകോ സിമന്റ് കേരളത്തിന് 48 ലക്ഷം രൂപ വില വരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന നല്‍കി.

കമ്പനിയുടെ മാര്‍ക്കറ്റിംഗ് ഡി.ജി.എം. കെ. എസ്. വെങ്കട്ടരാമന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. നവജോത് കോസ എന്നിവര്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങളുടെ രേഖകള്‍ കൈമാറി.
മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍, പോര്‍ട്ടബിള്‍ കളര്‍ ഡോപ്ലര്‍ തുടങ്ങിയ ഉപകരണങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

TAGS: RAMCO CEMENT |