സൗത്ത് ഇന്ത്യ ഹോട്ടൽസ് കൺവെൻഷൻ ഹൈദരാബാദിൽ

Posted on: June 27, 2015

SIHRA-Convention-2015-Big

ചെന്നൈ : സൗത്ത് ഇന്ത്യ ഹോട്ടൽസ് & റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്റെ സിഹ്‌റ കൺവെൻഷൻ 2015 ജൂലൈ 2 മുതൽ 4 വരെ ഹൈദരാബാദിൽ നടക്കും. റിഡിഫൈനിംഗ് ഹോസ്പിറ്റാലിറ്റി ആൻഡ് മൊണട്ടൈസിംഗ് ടൂറിസം എന്നതാണ് തീം.

ഹൈദരാബാദിലെ ഹോട്ടൽ താജ് കൃഷ്ണയിൽ നടക്കുന്ന ചടങ്ങിൽ സിഹ്‌റ പ്രസിഡന്റ് കെ. ശ്യാമ രാജു അധ്യക്ഷത വഹിക്കും.തെലുങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്ന് 600 ലേറെ പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കും.