സലിം ഗംഗാധരൻ സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ

Posted on: November 1, 2016

salim-gangadharan-big

തൃശൂർ : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നോൺ എക്‌സിക്യൂട്ടീവ് പാർട്ട് ടൈം ചെയർമാനായി സലിം ഗംഗാധരൻ നിയമിതനായി. നവംബർ രണ്ട് മുതൽ മൂന്നു വർഷക്കാലത്തേയ്ക്കാണ് നിയമനം. അമിതാഭ് ഗുഹ വിരമിച്ചതിനെ തുടർന്നാണ് സലിം ഗംഗാധരന്റെ നിയമനം.

കൊല്ലം സ്വദേശിയായ അദേഹം 2014 മാർച്ച് മുതൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറാണ്. റിസർവ് ബാങ്കിന്റെ പ്രിൻസിപ്പൽ ചീഫ് ജനറൽ മാനേജരായും കേരളം, ലക്ഷ്വദീപ് മേഖലയുടെയും പശ്ചിമ ബംഗാൾ, സിക്കിം മേഖലയുടെയും റീജണൽ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിലെ (കിഫ്ബി) സ്വതന്ത്ര അംഗമാണ്.