ധനക്കമ്മി 7.01 ലക്ഷം കോടി രൂപ

Posted on: February 5, 2019

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ ചെലവും വരുമാനവും തമ്മിലുള്ള അന്തരമായ ധനക്കമ്മി നടപ്പു സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടതിന്റെ 112.4 ശതമാനത്തിലെത്തി. 2018 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒമ്പതുമാസക്കാലയളവില്‍ 7.01 ലക്ഷം കോടി രൂപയായാണ് ധനക്കമ്മി ഉയര്‍ന്നത്.

2019 മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷം ധനക്കമ്മി 6.24 ലക്ഷം കോടിയില്‍ ഒതുക്കണമെന്നായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.

TAGS: Money |