എയര്‍ഇന്ത്യ ടിക്കറ്റ് ഓഫര്‍

Posted on: September 14, 2018

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ എയര്‍ലൈന്‍സ് ബാങ്കോക്ക്, ഹോംഗ്‌കോംഗ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുളള ടിക്കറ്റിന് 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ 27 വരെയും അടുത്ത വര്‍ഷം ജനുവരി 7 മുതല്‍ ഏപ്രില്‍ 19 വരെയുമാണ് ഈ ഓഫര്‍. സെപ്റ്റംബര്‍ 30 ന് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്യണം.

എയര്‍ഇന്ത്യയുടെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. ന്യൂഡല്‍ഹി, ബോംബൈ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഫ്‌ളൈറ്റുകള്‍ക്കാണ് ഓഫര്‍ ലഭിക്കുന്നത്.

TAGS: Air India |