സ്‌കൈബാഗ് ഡിസൈൻ മത്സരം

Posted on: May 25, 2018

കൊച്ചി : വിഐപി ഇൻഡസ്ട്രീസ് സ്‌കൈബാഗ് ഡിസൈൻ മത്സരം നടത്തുന്നു. കാൻവാസ് പ്രൊജെക്ടിന്റെ നാലാം സീസണിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് തങ്ങളുടെ ഡിസൈനുകൾ മെയ് 25 വരെ അപ്‌ലോഡ് ചെയ്യാം. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ കിട്ടുന്നവയിൽ നിന്ന് സ്‌കൈബാഗ് ബ്രാൻഡ് അംബാസഡറായ വരുൺ ധവാൻ ഉൾപ്പെടുന്ന പാനൽ മികച്ച ഡിസൈൻ കണ്ടെത്തും.

തെരഞ്ഞെടുക്കുന്ന ഡിസൈൻ അടുത്ത സീസണിലെ സ്‌കൈബാഗിൽ ഉപയോഗിക്കും, കൂടാതെ രണ്ടാം സ്ഥാനക്കാരന് ഗോ പ്രോ കാമറയും, മൂന്നാം സ്ഥാനക്കാരന് ആമസോൺ എക്കോയും സമ്മാനമായി ലഭിക്കും. സ്‌കൈബാഗ് വെബ്‌സൈറ്റിലൂടെ ഡിസൈനുകൾ അപ്‌ലോഡ് ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. http : //www.skybags.co.in / canvasproject

TAGS: Skybags |