ഡാബർ ഗ്ലൈകോഡാബ് ടാബ്‌ലെറ്റുകൾ പുറത്തിറക്കി

Posted on: February 18, 2018

കൊച്ചി : ഡാബർ പ്രമേഹ ചികിൽസയ്ക്കായുള്ള ഗ്ലൈകോഡാബ് ടാബ്‌ലെറ്റുകൾ (ആയുഷ് 82) പുറത്തിറക്കി. കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയത്തിലെ സി.സി.ആർ.എ.എസുമായി സഹകരിച്ചാണ് ഈ മരുന്ന് വികസിപ്പിച്ചത്. പരമ്പരാഗത ആയുർവേദ അറിവുകളും ആധുനീക ശാസ്ത്രവും സംയോജിപ്പിച്ചുള്ള നിരവധി ക്ലിനിക്കൽ പഠനങ്ങളുടേയും ശാസ്ത്രീയ പരീക്ഷണങ്ങളുടേയും പിന്തുണയോടെയാണ് മരുന്ന് പുറത്തിറക്കുന്നത്.

മധുമേഹയുമൊത്തു (നോൺ ഇൻസുലിൻ ഡെപന്റഡ് ഡയബറ്റിക് മെലിറ്റസ്, എൻഐ.ഡി.ഡി.എം.) നടത്തിയ ക്ലിനിക്കൽ പഠനം ഡാബർ ഗ്ലൈകോഡാബ് ടാബ്ലറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ സഹായിക്കുന്നു എന്നും 24 ആഴ്ചത്തെ ചികിൽസയ്ക്കു ശേഷം പ്രമേഹ സ്ഥിതിയിൽ മെച്ചപ്പെട്ട നിലയുണ്ടാക്കാൻ സഹായിക്കുന്നു എന്നും തെളിഞ്ഞിട്ടുണ്ടെന്ന് ഡാബർ ഇന്ത്യ എത്തികൽസ് വിപണന വിഭാഗം മേധാവി ഡോ. ദുർഗാ പ്രസാദ് വെലിദിന്ദി ചൂണ്ടിക്കാട്ടി.