എസ് ഐ എഫ് പ്രോഗ്രാമിൽ ഇന്ത്യയിൽ നിന്ന് നാലു ടീമുകൾ

Posted on: July 19, 2017

മുംബൈ : എട്ട് രാജ്യങ്ങളിൽ നിന്നുമുള്ള യുവസംരംഭകർ യംഗ് സോഷ്യൽ എന്റർപ്രണേഴ്‌സ് പ്രോഗ്രാം 2017 ന്റെ ഭാഗമായി ഒരാഴ്ചത്തെ പഠന സന്ദർശനത്തിനായി മുംബൈയിൽ ഒത്തുകൂടി. പ്രമുഖ ഇന്ത്യൻ സാമൂഹ്യ സംരംഭകർ, കോർപ്പറേറ്റ് നേതാക്കൾ, അക്കാദമിക് വിദഗ്ധർ എന്നിവരുമായി ആശയവിനിമയം നടത്തിയ പതിനാറ് ടീമുകളിൽ ഇന്ത്യയിൽ നിന്നുള്ള നാല് ടീമുകളും പെടുന്നു. നവംബറിൽ സിംഗപ്പൂരിൽ നടക്കുന്ന ഫൈനൽ പിച്ചിംഗ് ഫോർ ചെയ്ഞ്ച് സെഷനിൽ പങ്കെടുക്കുന്നതിനായി ഇവർ തങ്ങളുടെ ബിസിനസ് ആശയങ്ങൾ തയാറാക്കിവരികയാണ്. 20,000 സിംഗപ്പൂർ ഡോളർ സ്വന്തമാക്കാനുള്ള അവസരമാണ് ഇവിടെ ടീമുകൾക്ക് ലഭിക്കും.

ഇന്ത്യയിലെ സാമൂഹ്യ സംരംഭക മേഖലയെക്കുറിച്ചും വിവിധ വ്യാപാര വീക്ഷണങ്ങളെക്കുറിച്ചും സാംസ്‌കാരിക വൈവിധ്യം നിറഞ്ഞ ഉൾക്കാഴ്ച സ്വന്തമാക്കു ന്നതിനും അതുവഴി തങ്ങളുടെ സംരംഭങ്ങളുടെ സ്വാധീനവും സാധ്യതകളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര പ്രതിനിധികൾക്കായുള്ള പഠന സന്ദർശനം രൂപപ്പെടുത്തിയത്.

സാമൂഹ്യ മാറ്റത്തിനായി യുവാക്കളുടെ ഇടപെടൽ സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് സിംഗപ്പൂർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജീൻ ടാൻ വ്യക്തമാക്കി. യുവാക്കൾക്ക് തങ്ങളുടെ സാമൂഹ്യ സംരംഭക ആശയങ്ങൾ യാഥാർഥ്യമാക്കാനും അതുവഴി നിരവധി ജീവിതങ്ങളെ സമ്പുഷ്ടമാക്കാനുമുള്ള വഴി തെളിക്കാനാണ് എസ്‌ഐഎഫ് ആഗ്രഹിക്കുന്നതെന്നും അദേഹം പറഞ്ഞു.