മേക്ക് ഇറ്റ് സ്‌പെഷൽ

Posted on: November 18, 2015

Jomol-Actress-Big

മേക്ക് ഇറ്റ് സ്‌പെഷൽ ഡോട്ട് ഇൻ എന്ന പുതുമായർന്ന സംരംഭവുമായി സിനിമതാരം ജോമോൾ. കാവ്യയ്ക്ക് പിന്നാലെ ഇ-കൊമേഴ്‌സ് രംഗത്തേക്ക് ചുവടുവയ്ക്കുന്ന രണ്ടാമത്തെ താരമാണ്  ജോമോൾ. വിവാഹത്തോടെ  അഭിനയരംഗം വിട്ട ജോമോൾ ഇപ്പോൾ കൊച്ചിയിലാണ് താമസം. ഭർത്താവ് ചന്ദ്രശേഖർ മറൈൻ എൻജിനീയറാണ്.

ഇരുവരും ചേർന്ന തിരുവനന്തപുരം കേന്ദ്രമാക്കിയാണ് മേക്ക് ഇറ്റ് സ്‌പെഷൽ ഡോട്ട് ഇൻ ആരംഭിച്ചിട്ടുള്ളത്. ജീവിതത്തെ മധുരിക്കുന്ന ഓർമ്മകളിലൂടെ നയിക്കാൻ സഹായിക്കുന്ന ബിസിനസ് എന്നാണ് തന്റെ സംരംഭത്തെക്കുറിച്ച് ജോമോൾ പറയുന്നത്.

ഡൈൻ ഔട്ട്, സ്പാ, റൂംസ്, ഹൗസ്‌ബോട്ട് തുടങ്ങി വിവിധതരത്തിലുള്ള സമ്മാനങ്ങൾ സർപ്രൈസായി മേക്ക് ഇറ്റ് സ്‌പെഷലിലൂടെ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനാകും. കേരളത്തിലെ പത്ത് നക്ഷത്ര ഹോട്ടലുകളുമായി വിപണനധാരണയിലെത്തിയതായി ജോമോൾ പറഞ്ഞു.

Jomol-makeitspecial.in-Big

സംഗീത-നൃത്ത ക്ലാസുകൾ, ആർട്‌സ് ആൻഡ് ക്രാഫ്റ്റ് ക്ലാസുകൾ, കുക്കിംഗ്-ബേക്കിംഗ് ക്ലാസുകൾ, ആയോധന കലകൾ, സ്‌കൂബ ഡൈവിംഗ് തുടങ്ങി അഭിരുചിക്കനുസരിച്ച് വ്യത്യസ്തമായ പരിശീലനങ്ങൾ തെരഞ്ഞെടുക്കാനും ഈ വെബ്‌സൈറ്റിലൂടെ കഴിയും.

കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ ജോമോൾ തിരുവല്ല സ്വദേശിയായ ചന്ദ്രശേഖര പിള്ളയെ വിവാഹം ചെയ്തതോടെ ഗൗരി എന്നു പേരുമാറി. 2003 ലായിരുന്നു വിവാഹം. ഗൗരി – ചന്ദ്രശേഖർ ദമ്പതികൾക്ക് രണ്ട് മക്കൾ – ആര്യ, ആർജ.