20
Monday
May 2024
May 2024
ഡിസിബി ബാങ്കിന് 191 കോടി ലാഭം
Posted on: April 18, 2015
മുംബൈ : ഡിസിബി ബാങ്കിന് (ഡെവലപ്മെന്റ് ക്രെഡിറ്റ് ബാങ്ക്) 2015 ധനകാര്യ വർഷത്തിലെ അറ്റാദായം 191 കോടി രൂപ. ചെന്നൈയിൽ ചേർന്ന ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ആണ് വാർഷിക റിപ്പോർട്ട് പ്രഖ്യാപിച്ചത്.
കഴിഞ്ഞ ധനകാര്യ വർഷത്തിലെ അവസാന ക്വാർട്ടറിൽ 63 കോടിയാണ് അറ്റാദായം. മുൻ ധനകാര്യ വർഷം അവസാന ക്വാർട്ടറിൽ 39 കോടി ആയിരുന്നു. 61 ശതമാനമാണ് വർധിച്ചത്. ഈ വർഷം മാർച്ച് 31 ൽ നിക്ഷേപം 12,609 കോടി രൂപയായി. വർധന 22 ശതമാനം. നെറ്റ് അഡ്വാൻസ് 29 ശതമാനം ഉയർന്ന് 10,465 കോടി രൂപയായി. 14.95 ശതമാനമാണ് ബാങ്കിന്റെ കരുതൽ ധനാനുപാതം.
News in this Section