ക്രിസ്റ്റല്‍ ഇന്റഗ്രേറ്റഡ് സര്‍വീസസ് ലിമിറ്റഡ് ഐപിഒ മാര്‍ച്ച് 14 മുതല്‍

Posted on: March 12, 2024

കൊച്ചി : ക്രിസ്റ്റല്‍ ഇന്റഗ്രേറ്റഡ് സര്‍വീസസ് ലിമിറ്റഡിന്റെ ഐപിഒ 2024 മാര്‍ച്ച് 14 മുതല്‍ 18 വരെ നടക്കും. 175 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 1,750,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 680 രൂപ മുതല്‍ 715 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 20 ഓഹരികള്‍ക്കും തുടര്‍ന്ന് 20 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഇംഗ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍.