ബവെജ സ്റ്റുഡിയോസ് ഐപിഒ വഴി 97.2 കോടി രൂപ സമാഹരിക്കുന്നു

Posted on: January 26, 2024

കൊച്ചി : സിനിമാ നിര്‍മാണ കമ്പനിയായ ബവെജ സ്റ്റുഡിയോസ് നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ എന്‍എസ്ഇ എമേര്‍ജ് പ്ലാറ്റ്ഫോം വഴി പ്രഥമ ഓഹരി വില്‍പ്പനയ്ക്കൊരുങ്ങുന്നു. ജനുവരി 29 മുതല്‍ ഫെബ്രുവരി 1 വരെ നടക്കുന്ന ഐപിഒയിലൂടെ 97.20 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

10 രൂപ മുഖവിലുള്ള 54 ലക്ഷം ഇക്വിറ്റി ഓഹരികള്‍, 170-180 രൂപ നിരക്കില്‍ വിറ്റഴിക്കും. നിക്ഷേപകര്‍ക്ക് വാങ്ങാവുന്ന ചുരുങ്ങിയ ഓഹരികള്‍ 800 ആണ്. ചുരുങ്ങി ഐപിഒ അപേക്ഷ തുക 1.44 ലക്ഷം രൂപയും. ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി ചെലവിടും