ക്രോസ് ലിമിറ്റഡ് ഐപിഒയ്ക്ക്

Posted on: December 4, 2023


കൊച്ചി : ട്രെയിലര്‍ ആക്‌സില്‍, സസ്‌പെന്‍ഷന്‍ അസംബ്ലി, ഇടത്തരം, ഹെവി വാണിജ്യ വാഹനങ്ങള്‍ക്കുള്ള പാര്‍ട്‌സ്, ഫാം ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും വിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്രോസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഐപിഒയിലൂടെ 500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

250 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 250 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഇക്വിറസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍.

TAGS: Kross Limited |