പ്രോട്ടിയന്‍ ഇഗൗ ടെക്നോളജീസ് ലിമിറ്റഡ് ഐപിഒ നവംബര്‍ 6 മുതല്‍

Posted on: November 2, 2023

കൊച്ചി : എന്‍എസ്ഡിഎല്‍ ഇ-ഗവേണന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്ന പ്രോട്ടിയന്‍ ഇഗൗ ടെക്നോളജീസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) നവംബര്‍ 06 മുതല്‍ 08 വരെ നടക്കും. നിലവിലുള്ള നിക്ഷേപകരുടെ 6,191,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പത്ത് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 752 മുതല്‍ 792 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 18 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 18 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. അര്‍ഹരായ ജീവനക്കാര്‍ക്കായി 150,000 ഇക്വിറ്റി ഓഹരികള്‍ നീക്കി വെച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഇക്വിറ്റി ഓഹരി ഒന്നിന് 75 രൂപ വീതം ഡിസ്‌കൗണ്ട് ലഭിയ്ക്കും.

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഇക്വിറസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ്, നോമുറ ഫിനാന്‍ഷ്യല്‍ അഡ്വൈസറി ആന്‍ഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് മാനേജര്‍മാര്‍.