ഡിഒഎംഎസ് ഇഡസ്ട്രീസ് ലിമിറ്റഡ് ഐപിഒയ്ക്ക്

Posted on: August 24, 2023

കൊച്ചി : ഇന്ത്യന്‍ സ്റ്റേഷനറി, ആര്‍ട്ട് ഉത്പന്ന വിപണിയില്‍ മുന്‍നിരക്കാരായ ഡിഒഎംഎസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

ഐപിഒയിലൂടെ 1200 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 350 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 850 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ബിഎന്‍പി പാരിബാസ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.