ബിഎല്‍എസ് ഇ-സര്‍വീസസ് ലിമിറ്റഡ് ഐപിഒയ്ക്ക്

Posted on: August 10, 2023

കൊച്ചി : ഇന്ത്യയിലെ പ്രമുഖ ബാങ്കുകള്‍ക്കുള്ള ബിസിനസ് കറസ്‌പോണ്ടന്റ് സേവനങ്ങള്‍, അസിസ്റ്റഡ് ഇ-സേവനങ്ങള്‍, അടിസ്ഥാന വിഭാഗങ്ങള്‍ക്കുള്ള ഇ-ഗവേണന്‍സ് സേവനങ്ങള്‍ തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന സാങ്കേതികവിദ്യാധിഷ്ഠിത കമ്പനിയായ ബിഎല്‍എസ് ഇ-സര്‍വീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

10 രൂപ മുഖവിലയുള്ള 2,41,30,000 ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

TAGS: BLS Sewa |