ചുവരില്‍ ഘടിപ്പിക്കാവുന്ന സോളാര്‍ ഇന്‍വെര്‍ട്ടര്‍ വിത്ത് ഇന്‍ബില്‍റ്റ് ലിഥിയം ബാറ്ററിയുമായി ആരെന്‍ഖ്

Posted on: July 27, 2023

ചുവരില്‍ ഘടിപ്പിക്കാവുന്ന സോളാര്‍ ഇന്‍വെര്‍ട്ടര്‍ വിത്ത് ഇന്‍ബില്‍റ്റ് ലിഥിയം ബാറ്ററി അവതരിപ്പിച്ച് സോളാര്‍ ബാറ്ററി നിര്‍മ്മാണത്തില്‍ പ്രധാനികളായ ആരെന്‍ഖ്. ഇന്‍ബില്‍റ്റ് ലിഥിയം ബാറ്ററിയോടു കൂടിയ ഇന്‍വെര്‍ട്ടര്‍

സോളാര്‍, ഗ്രിഡ് വൈദ്യുതി എന്നിവ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇന്‍വെര്‍ട്ടറിന് ഒരു തരത്തിലും മെയിന്റനന്‍സ് ഉണ്ടാകില്ല എന്നതാണ് കമ്പനിയുടെ വാഗ്ദാനം. കൂടാതെ ബാറ്ററി ബാക്കപ്പ് / കപ്പാസിറ്റി വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേ മോണിറ്ററും ആ വിവരങ്ങള്‍ ആന്‍ഡ്രോയിഡ് ആപ്പ് വഴി നിരീക്ഷിക്കാനും കഴിയും.

850va/1200 va എന്നിങ്ങനെ രണ്ട് പവര്‍ മോഡലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 850va സിസ്റ്റത്തിന് 28 കിലോയും 1200 va സിസ്റ്റത്തിന് 35 കിലോയുമാണ് ഭാരം. കൂടാതെ കമ്പനി കേരളത്തിലും തമിഴ് നാടിലും വിതരണക്കാരെയും തേടുന്നുണ്ട്. കേരള സര്‍ക്കാര്‍ പൊതുമേഖലാ വാഹന നിര്‍മ്മാണ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ ഇലക്ട്രിക് ഓട്ടോ നിര്‍മ്മാണ രംഗത്തെ പങ്കാളിയാണ് ആരെന്‍ഖ്.