ഫ്ളെയര്‍ റൈറ്റിംഗ് ഐപിഒയ്ക്ക് ഒരുങ്ങുന്നു

Posted on: July 17, 2023

കൊച്ചി :പേനകളുടേയും എഴുത്തുപകരണങ്ങളുടേയും മേഖലയില്‍ 45 വര്‍ഷത്തെ പാരമ്പര്യമുള്ള ഫ്ളെയര്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥരായ ഫ്ളെയര്‍ റൈറ്റിംഗ് ഓഹരി വിപണിയിലേക്കു നീങ്ങുന്നതിനു മുന്നോടിയായി സെബിക്ക് അപേക്ഷ (ഡ്രാഫ്്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ്) സമര്‍പ്പിച്ചു.

അഞ്ചു രൂപ മുഖവിലയുള്ള ഓഹരികള്‍ വഴി 745 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇതില്‍ 365 കോടി രൂപ പുതിയ ഓഹരികളുടേതായിരിക്കും. ഗുജറാത്തില്‍ പുതിയ നിര്‍മാണശാല സ്ഥാപിക്കുന്നതിനും കമ്പനിയുടേയും സബ്സിഡിയറികളുടേയും അടക്കമുള്ള ആവശ്യങ്ങള്‍ക്കാവും സമാഹരിക്കുന്ന പണം വിനിയോഗിക്കുക.

പേന വ്യവസായ മേഖലയിലെ ആദ്യ മൂന്നു സ്ഥാപനങ്ങളിലൊന്നായ കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 915.55 കോടി രൂപയുടെ വരുമാനമാണ് കൈവരിച്ചത്.