സയന്റ്റ് ഡിഎല്‍എം ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 259.64 കോടി രൂപ സമാഹരിച്ചു

Posted on: June 28, 2023

കൊച്ചി : സയന്റ്റ് ഡിഎല്‍എം ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പ്പനയ്ക്ക് (ഐപിഒ) മുന്നോടിയായി 20 ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 259.64 കോടി രൂപ സമാഹരിച്ചു. മൊത്തം 11 സ്‌കീമുകളിലൂടെ എട്ട് ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ക്കാണ് അപേക്ഷിച്ചത.് ആങ്കര്‍ നിക്ഷേപകര്‍ക്ക് 97,98,113 ഇക്വിറ്റി ഓഹരികള്‍ ആങ്കര്‍ ഇന്‍വെസ്റ്റര്‍ അലോക്കേഷന്‍ വിലയില്‍ ഒരു ഇക്വിറ്റി ഷെയറിന് 265 രൂപ (ഓരോ ഇക്വിറ്റി ഷെയറിനും 255/ ഷെയര്‍ പ്രീമിയം ഉള്‍പ്പെടെ) അനുവദിക്കാന്‍ കമ്പനി തീരുമാനിച്ചു

നിപ്പോണ്‍ ലൈഫ് ഇന്ത്യ സ്‌മോള്‍ ക്യാപ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, എച്ച്ഡിഎഫ്‌സി എംഎഫ്, ടാറ്റ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്, സൊസൈറ്റി ജനറല്‍, എല്‍ഐസി എംഎഫ്, അമന്‍സ ഹോള്‍ഡിംഗ്‌സ്, ഡിഎസ്പി ഇന്ത്യ, ആദിത്യ ബിര്‍ള സണ്‍ ലൈഫ്, എഡല്‍വീസ് എംഎഫ്, ഫൗണ്ടേഴ്‌സ് കളക്ടീവ് ഫണ്ട്, കാറ്റമരന്‍ ഇകെഎം, വികാസ ഇന്ത്യ, ബിഎന്‍പി പാരിബാസ് ആര്‍ബിട്രേജ്, കൊട്ടക് എംഎഫ് തുടങ്ങി വിവിധതരം മാര്‍ക്വീ നിക്ഷേപകരുടെ പങ്കാളിത്തമാണ് ആങ്കര്‍ ബുക്കില്‍ കണ്ടത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയുടെ പ്രാഥമിക ഓഹരി വില്പ്പയില്‍ 592 കോടി രൂപ വരെയുള്ള ഇക്വിറ്റി ഓഹരികളുടെ ഒരു പുതിയ ഇഷ്യു ഉള്‍പ്പെടുന്നു. ഇക്വിറ്റി ഓഹരി ഒന്നിന് 250 രൂപ മുതല്‍ 265 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഇഷ്യു 2023 ജൂണ്‍ 30 വെള്ളിയാഴ്ച അവസാനിക്കും. ക്യാപിറ്റല്‍ ലിമിറ്റഡും ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡുമാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.