ആസ്‌ക് ഓട്ടോമോട്ടീവ് ലിമിറ്റഡ് ഐപിഒയ്ക്ക്

Posted on: June 14, 2023

കൊച്ചി : ഇരുചക്രവാഹനങ്ങള്‍ക്കുള്ള ബ്രേക്ക്-ഷൂവിന്റെയും അഡ്വാന്‍സ്ഡ് ബ്രേക്കിംഗ് സംവിധാനങ്ങളുടെയും ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളായ ആസ്‌ക് ഓട്ടോമോട്ടീവ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

ഓഹരിയൊന്നിന് രണ്ട് രൂപ മുഖവിലയുള്ള 29,571,390 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.