ആര്‍ആര്‍ കാബല്‍ ഐപിഒയ്ക്ക്

Posted on: May 9, 2023

കൊച്ചി : ആര്‍ആര്‍ ഗ്ലോബല്‍ ഗ്രൂപ്പിന്റെ ഭാഗവും ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബ്രാന്‍ഡഡ് വയര്‍, കേബിള്‍ ഉത്പാദകരുമായ ആര്‍ആര്‍ കാബല്‍ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

അഞ്ച് രൂപ മുഖവിലയുള്ള 225 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 17,236,808 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.