സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്‌സിന് അറ്റാദായത്തില്‍ വര്‍ദ്ധന

Posted on: April 19, 2023

കൊച്ചി : പൊതു മേഖലാ സ്ഥാപനമായ സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്‌സ് ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് വിറ്റുവരവു നേടി. മുന്‍ സാമ്പത്തിക വര്‍ഷം 54.33 കോടി രൂപയായിരുന്ന വിറ്റുവരവ് 67.02 കോടി രൂപയായി വര്‍ധിച്ചു.

അറ്റാദായം 3 ഇരട്ടി വര്‍ധിച്ച് 50.98 ലക്ഷത്തിലെത്തി. ഉത്പാദനം 33 % വര്‍ധിച്ച് 2358 ടണ്ണില്‍ എത്തി. അടുത്ത 5 വര്‍ഷത്തിനിടയില്‍ 250 കോടി രൂപയുടെ വിറ്റു വരവാണു ലക്ഷ്യമെന്നു ചെയര്‍മാന്‍ ഷെരീഫ് മരയ്ക്കാര്‍ അറിയിച്ചു.

TAGS: SIFL |